Kerala

ലോഹിതദാസിന്റെ 'ചക്കരമുത്ത് ' ഓര്‍മ്മയായി; സിനിമയിലെ കഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ അന്തരിച്ചു

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ചക്കരമുത്തി'ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഓര്‍മയായി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ചക്കരമുത്തി'ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഓര്‍മയായി. ചലച്ചിത്രകാരന്റെ പത്താം ചരമ വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് കഥാപാത്രത്തിന് കാരണമായ ആളുടേയും വേര്‍പാട്. അരവിന്ദനായി സിനിമയില്‍ വേഷമിട്ടതുദിലീപാണ്. 

അകലൂരിലെ അമരാവതി എന്ന വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന അരവിന്ദനെ ലോഹിതദാസ് കഥാപാത്രമാക്കുകയായിരുന്നു. ലോഹിയുടെ മൃതദേഹം ചിതയിലേക്കെടുക്കും വരെ നൊമ്പരക്കാഴ്ചയായി അരവിന്ദനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ വീട്ടില്‍ നടന്ന എല്ലാ അനുസ്മരണ യോഗങ്ങളിലും അരവിന്ദന്‍ പങ്കെടുത്തിരുന്നു. ലോഹിതദാസുമായി അടുപ്പമുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും അരവിന്ദന്റെ പരിചയക്കാരായി.

അകലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് അരവിന്ദന്‍ (41). രോഗബാധിതനായി ഒരാഴ്ചയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30ന് മരിച്ചു. അനുഷ്ഠാന കലാരൂപമായ പൂതന്‍-തിറ കളിയിലും അരവിന്ദന്‍ സജീവമായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 9 ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT