Kerala

വടകരയിൽ ആർഎംപിക്ക് യുഡ‍ിഎഫ് പിന്തുണ? ചർച്ച ചെയ്യുമെന്ന് ചെന്നിത്തല

ആർഎംപി ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേർത്തു കൊണ്ടുപോകുന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വടകരയിൽ ആർഎംപിയെ പിന്തുണയ്ക്കുമോ എന്ന കാര്യം ചർച്ച ചെയ്യുമെന്ന‌് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎംപി ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേർത്തു കൊണ്ടുപോകുന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പി ജയരാജനെതിരെ മത്സരിക്കുന്ന കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നൽകുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപി. അദ്ദേഹം ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചർച്ച ചെയ്യണം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT