Kerala

'വടക്കൻ..?; നോ, ടോം വടക്കൻ വലിയ നേതാവൊന്നുമല്ല' : രാഹുൽ​ഗാന്ധി

കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍ വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍ വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുല്‍ ഗാന്ധി. എഐസിസി മുൻ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.  ഛത്തി​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം വ​ട​ക്ക​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്. 

സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കൻ. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടോം വടക്കന്‍ വ്യാഴാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് വി​ടു​ന്നു എ​ന്നാ​ണ് രാ​ജി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വ​ട​ക്ക​ൻ പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വ​ട​ക്ക​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'