Kerala

വടിവാളൊന്നും ഇല്ല; നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്; പിണറായിയെ ട്രോളി വിടി ബല്‍റാം

പിള്ളേര്‍ടെ കയ്യില്‍ വടിവാളൊന്നും ഇല്ലെന്നേ ഉള്ളൂ. നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മുഖ്യമന്ത്രി പിണറായി  ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലിട്ട ഫോട്ടോ പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ ട്രോള്‍.

കോളേജ് യൂണിയന്റെ പരിപാടിക്ക് ജി.എസ് പ്രദീപിനൊപ്പം കുട്ടികള്‍ക്കിടയിലൂടെ നടന്നു വരുന്ന ചിത്രമാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'പിള്ളേര്‍ടെ കയ്യില്‍ വടിവാളൊന്നും ഇല്ലെന്നേ ഉള്ളൂ. നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്.'  ഇതാണ് ബല്‍റാം ഫോട്ടേയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഒരു കാലത്ത് ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താന്‍ നടന്നു പോന്നിട്ടുണ്ട്. എങ്കില്‍ പൊലീസ് കാവല്‍ ഉള്ള ഇപ്പോളും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടി വീണ ആളല്ല ഞാനെന്ന് പിണറായി മംഗലാപുരത്ത് പ്രസംഗിച്ചിരുന്നു.ഈ പ്രസംഗത്തെയാണ് ബല്‍റാം ട്രോളിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും