Kerala

വടിവാള്‍ നൃത്തം; ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ വാട്‌സാപ്പ് സ്റ്റാറ്റസ്

ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി ഒരാഴ്ച മുന്‍പ് കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി ഒരാഴ്ച മുന്‍പ് കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. അറസ്റ്റിലായ സിജെ സജി, ജി ഗിജിന്‍ എന്നിവര്‍ വടിവാളുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പശ്ചാത്തലസംഗീതം കൂടി ചേര്‍ത്ത് വാട്‌സാപ്പ് സ്റ്റാറ്റസ് ആയാണ് വീഡിയോ ഇട്ടത്. 

സജിയുടെ എച്ചിലടുക്കത്തെ കട ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അക്രമികള്‍ കത്തിച്ചിരുന്നു. ഈ കടയില്‍ നിന്ന് വടിവാളുമായി പുറത്തേക്കുവരുന്ന സജി വാള്‍ എതിര്‍വശത്തുനില്‍ക്കുന്ന ഗിജിന് എറിഞ്ഞുകൊടുക്കുന്നതും തുടര്‍ന്ന് ഇരുവരും കാറില്‍ കയറുന്നതുമാണ് ദൃശ്യത്തിലുള്ളത്.

സിപിഎമ്മിന്റെ പ്രാദേശിക കമ്മറ്റി ഓഫീസിന് സമീപത്താണ് ഈ കട. കടയുടെ പുറകില്‍ നിന്ന് ഏതാനും ദിവസം മുന്‍പ് വടികള്‍ പിടിച്ചെടുത്തിരുന്നെങ്കിലും പൊലീസ് കേസ് ഒതുക്കി തീര്‍ത്തതായും ആരോപണമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്