തൃശൂര്‍: ആലിന്‍ കൊമ്പിലെ തേനീച്ചകള്‍ ഇളകി വധുവും വരനും ഉള്‍പ്പെടെ വിവാഹ സംഘത്തിനു കുത്തേറ്റു. വധു എളനാട് ഞാറക്കോട് രഞ്ജു (22), വരന്‍ പാലക്കാട് വടക്കഞ്ചേരി ആയക്കാട് പാഞ്ഞാംപറമ്പില്‍ ഗിരീഷ് (29) എന്നിവരടക്കം 39 പേര്‍ക്കാണ് കുത്തേറ്റത്.
എളനാട് തെണ്ടന്‍കാവില്‍ രാവിലെ ഒന്‍പതരയോടെയാണു സംഭവം.പരുക്കേറ്റവര്‍ പരുത്തിപ്ര കുടുംബാരോഗ്യകേന്ദ്രത്തിലും എളനാട് എന്‍എസ്എ ആശുപത്രിയിലും ചികിത്സ തേടി. വധുവിന്റെ അച്ഛന്‍ മണിക്കു ദേഹാസ്വാസ്ഥ്യവും ബോധക്ഷയവും അനുഭവപ്പെട്ടതിനാല്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ക്ഷേത്ര വളപ്പിലെ ആലിന്റെ കൊമ്പില്‍ തേനീച്ചക്കൂട് പ്രത്യക്ഷപ്പെട്ടിട്ടു മൂന്നാഴ്ചയിലേറെയായെങ്കിലും ആക്രമണകാരികളായത് ഇന്നലെയാണ്. പക്ഷികള്‍ കൊത്തിയതാകാം കാരണമെന്നാണു നിഗമനം. താലി കെട്ടിനു ശേഷമാണു തേനീച്ചകള്‍ കൂട്ടത്തോടെ വിവാഹ സംഘത്തെ പൊതിഞ്ഞത്. താലി കെട്ടു സമയത്ത് വിവാഹ സംഘത്തിലെ കുറച്ചു പേര്‍ മാത്രമാണുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates