Kerala

വനിത ജയിലിൽ നിന്ന് തടവുകാരെ കാണാതായി; തിരച്ചിൽ ഊർജിതം; ഋഷിരാജ് സിങ് സ്ഥലത്തെത്തി

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് തടവിലാക്കപ്പെട്ട ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് തടവിലാക്കപ്പെട്ട ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിൽ മേധാവി ഋഷിരാജ് സിങ് സ്ഥലത്തെത്തിയിട്ടുണ്ട്. 

ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുളളതിനാൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ സാധിച്ചില്ല.

ഇവർ ജയലിൽ നിന്ന് പുറത്ത് പോയെന്ന നി​ഗമനത്തിലാണ് പൊലീസ്. അതിനാൽ പുറത്തും അന്വേഷം ഊർജിതമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം