Kerala

വനിതകൾക്ക് മുന്നിൽ മുഖം മറച്ച് ന​ഗ്നതാപ്രദർശനം ഹോബി ; ചുമട്ടു തൊഴിലാളി ഒടുവിൽ കുടുങ്ങി 

തുണികൊണ്ടു മുഖം മൂടുന്നതിനാൽ ആളെ പിടികിട്ടിയിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ വനിതകൾ താമസിക്കുന്ന വീടിനു മുന്നിലെത്തി ന​ഗ്നതാ പ്രദർശനം നടത്തിയിരുന്ന വിരുതൻ ഒടുവിൽ പൊലീസ് പിടിയിലായി. കഴക്കൂട്ടം റെയിൽവേ ക്വാർട്ടേഴ്സിനു സമീപം മണക്കാട്ടുവിള വീട്ടിൽ ഷിബു(28)വാണ് പിടിയിലായത്. സിഐടിയു യൂണിയനിൽപെട്ട ചുമട്ടുതൊഴിലാളിയാണ് ഇയാൾ. 

മുഖം മറച്ചായിരുന്നു ഇയാളുടെ കലാപരിപാടി. ഇയാളുടെ ശല്യം രൂക്ഷമായതോടെ വനിതകൾ തന്നെയാണ് ഇയാളെ കുരുക്കിയത്. തുണികൊണ്ടു മുഖം മൂടുന്നതിനാൽ ആളെ പിടികിട്ടിയിരുന്നില്ല. പല ദിവസം ഇത് ആവർത്തിച്ചതോടെ വനിതകൾ ഇയാളുടെ ചിത്രവും ചേഷ്ടകളും മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ്  കമ്മിഷണർക്കു നൽകുകയായിരുന്നു.

ഈ വീഡിയോ പരിശോധിച്ച പൊലീസ് സംഘം പ്രതിയെ കണ്ടെത്തുകയായിരുന്നു. തുമ്പ എസ്ഐയാണ് ഇയാളെ പിടികൂടിയത്. വനിതകൾ താമസിക്കുന്ന വീടിനു മുന്നിലെത്തി രാത്രി ബെൽ അമർത്തുകയാണ്  ഇയാളുടെ പതിവ്. സ്ത്രീകൾ ഇറങ്ങി വരുമ്പോൾ നഗ്നത പ്രദർശിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം ആറ്റിൻകുഴി യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT