Kerala

വനിതാപ്പൊലീസിന് നേരെ തെറിവിളി, അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കൈ കടിച്ചു മുറിച്ചു, യുവതി പിടിയില്‍

പൊലീസിന് നേരെ ആദ്യം അസഭ്യവര്‍ഷം നടത്തിയ ചാത്തന്നൂര്‍ സ്വദേശി രോഹിണി, വര്‍ക്കല സ്റ്റേഷനിലെ ഉഷ, അനുപമ എന്നീ ഉദ്യോഗസ്ഥരെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്ന സ്ത്രീയെ ആക്രമിച്ചത് അന്വേഷിക്കാനെത്തിയ വനിതാ പൊലീസിന് നേരെ യുവതിയുടെ ആക്രമണം. പൊലീസിന് നേരെ ആദ്യം അസഭ്യവര്‍ഷം നടത്തിയ ചാത്തന്നൂര്‍ സ്വദേശി രോഹിണി വര്‍ക്കല സ്റ്റേഷനിലെ ഉഷ, അനുപമ എന്നീ ഉദ്യോഗസ്ഥരെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്. യുവതിയെ പിന്നീട് പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച രാവിലെ തട്ടുകടയിലെത്തിയ രോഹിണിയും ഭര്‍ത്താവും ആഹാരം മോശമാണെന്ന് പറഞ്ഞ ശേഷം കടയിലെ സാധനങ്ങള്‍ എടുത്ത് വലിച്ചെറിയുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ വളര്‍ത്തുനായയെ ഉപയോഗിച്ചും ഇവര്‍ ആളുകളെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് യുവതി ആക്രമിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ജീപ്പിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ഇവര്‍ ശ്രമിച്ചതായും പൊലീസ് വെളിപ്പെടുത്തി. 

യുവതിക്കും ഭര്‍ത്താവിനുമെതിരെ പൊലീസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT