പ്രതീകാത്മക ചിത്രം 
Kerala

വന്ദേ ഭാരത് മിഷൻ; കൊച്ചി- ലണ്ടൻ വിമാന സർവീസുമായി എയർ ഇന്ത്യ

വന്ദേ ഭാരത് മിഷൻ; കൊച്ചി- ലണ്ടൻ വിമാന സർവീസുമായി എയർ ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ കൊച്ചിയിൽ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സർവീസ് നടത്തും. ഈ മാസം 28 മുതൽ അടുത്ത മാസം 27 വരെയാണ് സർവീസുകൾ. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാകുക. 

ഞായറാഴ്ച പുലർച്ചെ 12.15ന് ലണ്ടനിൽ നിന്നു കൊച്ചിയിലെത്തുന്ന വിമാനം ഉച്ചയ്ക്കു 12.20ന് മടങ്ങും. വെള്ളിയാഴ്ച പുലർച്ചെ നാലിന് എത്തുന്ന രണ്ടാമത്തെ സർവീസ് രാവിലെ ആറിന് മടങ്ങും. 

അതിനിടെ വിദേശത്തു നിന്നു കൊച്ചിയിലേക്ക് ഇന്നു 12 വിമാനങ്ങൾ സർവീസ് നടത്തും. എമിറേറ്റ്സിന്റെ ദുബായ്, എയർ അറേബ്യയുടെ ഷാർജ വിമാനങ്ങൾ പുലർച്ചെയെത്തും. ഖത്തർ എയർവേയ്സിന്റെ 3 ദോഹ വിമാനങ്ങളിൽ ആദ്യത്തേത് രാവിലെ 10.15നും രണ്ടാമത്തേതു രാത്രി 7.30നും മൂന്നാമത്തേത് 8.30നുമെത്തും. ഇൻഡിഗോയുടെ മാലി വിമാനം രാവിലെ 11.30ന് വരും. 

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനം വൈകീട്ട് 5.35നെത്തും. കുവൈത്ത് എയർവേയ്സിന്റെ കുവൈത്ത് വിമാനം 6.15നും ഇൻഡിഗോയുടെ ദുബായ് വിമാനം രാത്രി എട്ടിനും നെടുമ്പാശ്ശേരി എത്തു. ഇൻഡിഗോയുടെ ദോഹ വിമാനം 9.25നും ദമാം വിമാനങ്ങൾ 10നും 10.55നുമാണ് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT