Kerala

വയനാട് പി ഗഗാറിനും, തൃശൂരില്‍ കെ രാധാകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിമാര്‍

സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ ജില്ലാ സമ്മേളനങ്ങള്‍ക്കാണ് തൃശൂരും വയനാട്ടും കൊടിയിറങ്ങിയത് 

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട് : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിനെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഒ ആര്‍ കേളു എംഎല്‍എ, ആര്‍ സുഗതന്‍, പിആര്‍ ജയപ്രകാശ് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു. 

തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെ 45 അംഗ ജില്ലാ കമ്മറ്റിയാണ് തൃശൂരില്‍ നിലവില്‍ വന്നത്. അതേസമയം വിഭാഗീയത ആരോപിച്ച് പാര്‍ട്ടി നടപടി എടുത്ത ടി ശശിധരനെ ഇത്തവണയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വര്‍ഗീയ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് തുടരുമെന്നും, വരുന്ന തെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കാകുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം നാല് തവണ ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി ക്ഷേമ യുവജന കാര്യ മന്ത്രിയായിരുന്നു. പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറായും കെ രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT