ഫയല്‍ ചിത്രം 
Kerala

വയനാട്ടില്‍ ക്വാറന്റൈനിലായിരുന്ന യുവാവ് മുങ്ങി; അന്വേഷണം

കര്‍ണാടകയില്‍ നിന്ന് അനധികൃതമായാണ് ഇയാള്‍ വയനാട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ ക്വാറന്റൈനിലായിരുന്ന യുവാവ് മുങ്ങി. കോട്ടയം വാകത്താനം സ്വദേശിയാണ് കടന്നുകളഞ്ഞത്. കര്‍ണാടകയില്‍ നിന്ന് അനധികൃതമായാണ് ഇയാള്‍ വയനാട്ടിലെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട്  പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ താരമാണ് ഹംസക്കോയ.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികില്‍സയിലായിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു. ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചരുടെ എണ്ണം 15ആയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം