Kerala

വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങു പനി; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങു പനി; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട്ടിൽ ഒരാൾക്കു കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ നാലായി. ഞായറാഴ്‍ച കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍  മദ്ധ്യവയസ്‍ക മരിച്ചിരുന്നു. ഈ വർഷം സംസ്ഥാനത്ത് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

വയനാട്ടില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിർദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയില്‍ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

ഹീമോഫൈസാലിസ്‍ വിഭാഗത്തില്‍പെട്ട ചെള്ളു പ്രാണിയാണ് കുരങ്ങു പനി രോഗ വാഹകർ. പ്രധാനമായും കുരങ്ങന്‍റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന്‍ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടർത്തും. 2014- 15 വർഷം 11 പേരാണ് വയനാട്ടില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്. 

രോഗം പടരാതിരിക്കാന്‍ കർശന നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചു പോരുന്നത്. എന്നിട്ടും കഴിഞ്ഞ വർഷം രണ്ട് പേർ രോഗം ബാധിച്ചു മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT