Kerala

വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃപ്പൂണിത്തുറ: വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു. 86 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴേകാലിനായിരുന്നു അന്ത്യം.

സഹോദരന്‍ ബാലരാമവര്‍മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വയലാറിന്റെ ഓര്‍മകളുറങ്ങുന്ന രാഘവപ്പറമ്പില്‍ നടക്കും.

ചെങ്ങണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മ്മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായ ചന്ദ്രമതി തമ്പുരാട്ടി 1950ല്‍ വയലാര്‍ രാമവര്‍മ്മയുടെ ജീവിതസഖിയായി. ഏഴു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അമ്മയാകാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വയലാറുമായി വിട്ടുനില്‍ക്കുകയായിരുന്നു. ചെങ്ങണ്ട കോവിലകത്തിന്റെ അകത്തളങ്ങളിലായിരുന്നു പിന്നീട് ജീവിതം. ചന്ദ്രമതി തമ്പുരാട്ടിയുടെയും നിശ്ചയപ്രകാരമായിരുന്നു സഹോദരി ഭാരതി തമ്പുരാട്ടി പിന്നീട് വയലാറിന്റെ ജീവിതത്തിലേക്കെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT