Kerala

വരന്‍ മുങ്ങി, സുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി

താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി അറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: നിശ്ചയിച്ച വിവാഹത്തിനു വരന്‍ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി.

കുരമ്പാലതെക്ക് കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി അറിഞ്ഞു. വരനും കൂട്ടരും എത്താതയതോടെ ബന്ധുക്കള്‍ പന്തളം പൊലീസില്‍ പരാതി നല്‍കി.

പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമായി. പ്രതിസന്ധി മറികടക്കാന്‍ പോംവഴികള്‍ തേടി, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആ ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായ കുടുംബസുഹൃത്തിന്റെ സഹോദരനുമായി വിവാഹം ഉറപ്പിച്ചു. നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വച്ചു തന്നെ വിവാഹം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു