Kerala

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്ക് അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്ക് അറസ്റ്റില്‍. വരാപ്പുഴ എസ്‌ഐയെ നാലാം പ്രതിയാക്കി പൊലീസ് കൊലക്കുറ്റം ചുമത്തി.

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്ക് അറസ്റ്റില്‍. വരാപ്പുഴ എസ്‌ഐയെ നാലാം പ്രതിയാക്കി പൊലീസ് കൊലക്കുറ്റം ചുമത്തി.

എസ്‌ഐ ദീപക്കിനെ എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ ശ്രീജിത്തിനെ മര്‍ദിച്ചെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആര്‍ടിഎഫ് സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ എസ്‌ഐ മര്‍ദിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഒപ്പം പിടിയിലായ കൂട്ടുപ്രതികള്‍ ദീപക്കിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 
 ശ്രീജിത്തിനെ ദീപക്ക് മര്‍ദിക്കുന്നത് കണ്ടു എന്ന കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മൂന്ന് പൊലീസുകാരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. എസ്പിയുടെ സ്‌പെഷ്യല്‍ സ്്ക്വാഡില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് ഇവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT