Kerala

വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി എത്തിയത് വന്‍ തുകകള്‍; ഹവാല, കുഴല്‍പ്പണ ബന്ധം അന്വേഷിക്കും

വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി എത്തിയത് വന്‍ തുകകള്‍; ഹവാല, കുഴല്‍പ്പണ ബന്ധം അന്വേഷിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ വന്‍തുക എത്തിയതില്‍ പൊലീസ് അന്വേഷണം. ചില കേന്ദ്രങ്ങളില്‍നിന്ന് ഒറ്റത്തവണയായി വലിയ തുക വന്നതില്‍ ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ചുരുങ്ങിയ സമയം കൊണ്ട് അക്കൗണ്ടില് വന്‍ തുകയെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ തന്നെ സഹായിച്ച ചില സന്നദ്ധ പ്രവര്‍ത്തകര്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായും വര്‍ഷ പരാതി ഉന്നയിച്ചു. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റത്തവണയായി ചില കേന്ദ്രങ്ങളില്‍നിന്ന് വന്‍തുക വര്‍ഷയുടെ അക്കൗണ്ടില്‍ വന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഡിസിപി ജി പൂങ്കുഴലി നിര്‍ദേശം നല്‍കി.

വര്‍ഷയുടെ പരാതിയില്‍ നാല് പേര്‍ക്ക് എതിരെയാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിത് എന്നിവര്‍ക്കെതിരെയാണ് കേസ്.

വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇടപെട്ടതിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ വര്‍ഷ എറണാകുളം ഡിസിപി പൂങ്കുഴലി ഐപിഎസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് വര്‍ഷയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ജൂണ്‍ 24നാണ് അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് പണം തേടി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ പങ്കുവെച്ചു. 30 ലക്ഷത്തില്‍ താഴെ തുകയാണ് ചികിത്സക്കായി വേണ്ടിയിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ തുക അക്കൗണ്ടിലേക്ക് എത്തി.

ഇതോടെ ഇനി ആരും പണം അയക്കേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടി 35 ലക്ഷം രൂപയാണ് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. പിന്നാലെ തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റണം എന്ന വാദവുമായി പണം സമാഹരിക്കാന്‍ സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ എത്തി.

സാജന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, പണം നല്‍കുമെന്ന് പറഞ്ഞു എന്ന വിധത്തില്‍ അപരിചിത നമ്പറുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ വന്നതോടെയാണ് വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, സാജന്‍ കേച്ചേരി ആവശ്യപ്പെടുന്നത് പോലെ തന്നെയാണ് ഫിറോസ് കുന്നംപറമ്പിലും തന്നെ ഫോണില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്നും വര്‍ഷ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT