Kerala

വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദമില്ല; സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞടുപ്പ്; ജി സുധാകരന്‍

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയം ഉറപ്പാണ്‌. വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന ആവകാശവാദമില്ലെന്നും സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയം ഉറപ്പാണ്‌. വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന ആവകാശവാദമില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. അതുകൊണ്ട്തന്നെ ചെങ്ങന്നൂരില്‍ ഇടതുമുന്നണിക്ക് ഒരു വേവലാതിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി

തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവില്ലെന്ന് സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തെരഞ്ഞടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'