പ്രതീകാത്മക ചിത്രം 
Kerala

വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സംഘത്തിലെ മുഖ്യ കണ്ണികള്‍ പിടിയില്‍

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ജസീന മന്‍സിലില്‍ ഹമീദ് ഖാന്റെ മകന്‍ കയില്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈല്‍ ഖാന്‍ (19), കൂട്ടാളി ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ രാധാകൃഷ്ണന്റെ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. 

വാട്ട്‌സ്ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്ണുവിന്റെ വീട്ടില്‍ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. പെണ്‍കുട്ടികളില്‍ നിന്നും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളില്‍ പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

ഇവരുടെ വലയില്‍ കൂടുതന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും അന്വേഷണം നടത്തി വരികയാണ്. പിടിയിലായ സുഹൈല്‍ ഖാനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്‌റ്റേഷനില്‍ രണ്ട് പോക്‌സോ കേസ് നിലവിലുണ്ട്.  സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !