പ്രതീകാത്മക ചിത്രം 
Kerala

വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ട് കോൺ​ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ; പ്രതിഷേധം ശക്തം, രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ

സ്ത്രീത്വത്തെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നാണ് ഡിവൈഎഫ്ഐ.യുടെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്തിനെതിരെയാണ് പ്രതിഷേധം. പ്രസിഡന്റ്  രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ  പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. 

സ്ത്രീത്വത്തെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നാണ് ഡിവൈഎഫ്ഐ.യുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് കാടുകുറ്റിയിലെ സാമൂഹികപ്രവര്‍ത്തകരുടെ 'മിണ്ടാനും പറയാനും' വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്ലീല വീഡിയോ പങ്കുവെച്ചത്. 

സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, വാട്‌സ്ആപ്പ് ഗ്രൂപ്പില്‍  വീഡിയോ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റുമായി അടുത്തവൃത്തങ്ങൾ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT