Kerala

വായിൽ തുണി തിരുകി ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കവർച്ച; ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ

പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വയോധികയായ വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി കഴുത്തിൽ കയറിട്ടു കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു മാല കവർന്ന കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ. ചാലക്കുടിയിലെ മേലൂരിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരാണ് അറസ്റ്റിലായത്.

ഷാഡോ പൊലീസ് സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു.

ഇക്കഴിഞ്ഞ ഒൻപതിന് പത്താഴക്കുണ്ട് ഡാമിനു സമീപമാണു സംഭവം. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീല (70) ആണ്‌ ആക്രമണത്തിനു ശേഷം കവർച്ചയ്ക്കിരയായത്.  

ബസ് കാത്തു നിന്ന സുശീലയെ ജാഫറും സിന്ധുവും കൂടി സ്നേഹപൂർവം നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി. നായരങ്ങാടിയിലെ കനാൽ ബണ്ടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ സുശീലയുടെ കഴുത്തിൽ സിന്ധു കയറിട്ടു കുരുക്കി. വായിൽ തുണി തിരുകി. ജാഫർ ചുറ്റികയും വീൽ സ്പാനറും കൊണ്ടു തലയ്ക്കടിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് ഇവരെ ഡാമിനരികിൽ തള്ളി. സുശീല അപകടനില തരണം ചെയ്തതായി കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT