'ഈ റെക്കോർ‌ഡ് തകർക്കുക എളുപ്പമല്ല, കൂടുതൽ അവസരങ്ങൾ നൽകണം'; വൈഭവിനെ പ്രകീർത്തിച്ച് അസ്ഹറുദ്ദീൻ

ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ നിന്നും മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് നിർഭാ​ഗ്യകരമെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു
Mohammad Azharuddin
മുഹമ്മദ് അസ്ഹറുദ്ദീൻ
Edited By:
Updated on: 
1 min read

ഹൈദരാബാദ്: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുവതാരം വൈഭവ് സൂര്യവംശി നേടിയ റെക്കോർഡ് ഇരട്ട സെഞ്ച്വറി പ്രകടനത്തെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. വൈഭവിന്റെ ഈ റെക്കോർ‌ഡ് തകർക്കുക എളുപ്പമുള്ള കാര്യമല്ല. അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുകയും, കൂടുതൽ അവസരങ്ങൾ നൽകുകയും വേണമെന്നും അസ്ഹറുദ്ദീൻ ആവശ്യപ്പെട്ടു.

"വൈഭവ് നന്നായി കളിക്കുന്നുണ്ട്. വളരെ ചെറുപ്പമായ അവൻ ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കുകയും, റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തതിൽ അതിയായ സന്തോഷമുണ്ട്. ഈ റെക്കോർഡ് തകർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല... ഒരു ചെറുപ്പക്കാരനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമ്പോൾ, അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുകയും, കൂടുതൽ അവസരങ്ങൾ നൽകുകയും വേണം . ഒരു മികച്ച കളിക്കാരനെ കൂടുതൽ വലിയ താരമാക്കി മാറ്റണമെങ്കിൽ, അവന് പരമാവധി അവസരങ്ങൾ നൽകുക തന്നെ വേണം." അസ്ഹറുദ്ദീൻ പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെയും അസ്ഹറുദ്ദീൻ വിമർശിച്ചു. "സിറാജിനെ ഒഴിവാക്കിയത് വളരെ നിർഭാഗ്യകരമാണ്. സിറാജിനോട് എനിക്ക് പറയാനുള്ളത്, കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ്. സിറാജിൻ്റെ പ്രകടനം വളരെ മികച്ചതാണ്, ഇന്ത്യ മുഴുവൻ അവന് പിന്തുണ നൽകുന്നുണ്ട്, അതുകൊണ്ട് ഞാനും അവനെ പിന്തുണയ്ക്കുന്നു... സാഹചര്യങ്ങൾ അനുകൂലമായിരുന്നതിനാൽ അവനെ കളിപ്പിക്കേണ്ടതായിരുന്നു. പരിചയസമ്പന്നനായ ഒരു മികച്ച ബൗളർ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്ത്യയ്ക്ക് ഈ മത്സരം വിജയിക്കാൻ കഴിയുമായിരുന്നു." അസ്ഹറുദ്ദീൻ പറഞ്ഞു.

Summary

Mohammad Azharuddin praises Vaibhav Suryavanshi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER