Kerala

വാര്‍ത്താസമ്മേളനത്തിനിടെ കൊലപാതകം വെളിപ്പെടുത്തി; പൊലീസെത്തി കസ്റ്റഡിയിലെടുത്തു

സെക്‌സ് - മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണ് താനെന്നും ഈ റാക്കറ്റ്  നടത്തിയ കൊലപാതകത്തിന് നേരില്‍ കണ്ടിട്ടുമെന്നായിരുന്നും വൈക്കം ടിവി പുരം സ്വദേശി സിബിയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വാര്‍ത്താ സമ്മേളനത്തിനിടെ കൊലപാതകം വെളിപ്പെടുത്തിയ ആളെ പൊലീസ് കോട്ടയം പ്രസ് ക്ലബിലെത്തി അറസ്റ്റ് ചെയ്തു. ഇന്നു ഉച്ചയോടെയാണ് സംഭവം. സെക്‌സ് - മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണ് താനെന്നും ഈ റാക്കറ്റ്  നടത്തിയ കൊലപാതകത്തിന് നേരില്‍ കണ്ടിട്ടുമെന്നായിരുന്നും വൈക്കം ടിവി പുരം സ്വദേശി സിബിയുടെ വെളിപ്പെടുത്തല്‍.

വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ ലഹരി സംഘത്തെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിനായിരുന്നു സിബി പ്രസ്‌ക്ലബിലെത്തിയത്. സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നപ്പോള്‍ നിരവധി സ്ത്രീകളെ വശത്താക്കിയിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെട്ടു. താനും സുഹൃത്തും ചേര്‍ന്ന് കോയമ്പത്തൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് ഒരു വ്യാപാരിയെ കൊലപ്പെടുത്തിയെന്നായിരുന്നു പിന്നീടുള്ള വെളിപ്പെടുത്തല്‍. ഇക്കാര്യം കോടതിയില്‍ പോയി വെളിപ്പെടുത്താന്‍ തയ്യാറാണെന്നും കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

ഭര്‍ത്താക്കന്‍മാര്‍ക്ക് ലഹരിമരുന്ന നല്‍കി വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഒരു സംഘം വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണിച്ചെയിന്‍ മാതൃകയില്‍ ഇവര്‍ സ്ത്രീകളെ വരുതിയിലാക്കുകയാണെന്നും സിബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ കൊലപാതകത്തില്‍ പങ്കാളിയാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായതോടെ സംഭവമറിഞ്ഞ് പൊലീസ് പ്രസ്‌ക്ലബിലെത്തുകയായിരുന്നു. വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT