Kerala

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ ലതാ ജയരാജിനെ മാറ്റി; പി സുബ്രഹ്മണ്യം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനെ  മാറ്റി അഡ്വ. പി. സുബ്രഹ്മണ്യത്തെ പാലക്കാട്ടെ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് സുബ്രഹ്മണ്യത്തിന്റെ നിയമനം.

വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത് പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടായിരുന്നെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.  ലതാ ജയരാജിനെ മാറ്റി സുബ്രഹ്മണ്യനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍ ഉണ്ടായിരുന്ന അഭിഭാഷകനെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. മുന്‍പ് ലതാ ജയരാജിനെ മാറ്റി ജലജാ മാധവനെ നിയമിച്ചതും ഇപ്രകാരമായിരുന്നു. അന്ന് തന്നെ മാറ്റിയത് നിമാനുസൃതമല്ലെന്ന് ആരോപിച്ച് ലതാ ജയരാജ് കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് അവരെ വീണ്ടും നിയമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT