Kerala

വാഹന നികുതിയില്‍ ഇരുപതു ശതമാനം ഇളവ്: വിജ്ഞാപനമായി

വാഹന നികുതിയില്‍ ഇരുപതു ശതമാനം ഇളവ്: വിജ്ഞാപനമായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ട്രാക്റ്റ് കാര്യേജുകളുടെ െ്രെതമാസ നികുതിയുടെ (ക്വാര്‍ട്ടേര്‍ലി ടാക്‌സ്) 20 ശതമാനം തുക ഇളവ് നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ, സ്‌റ്റേജ് കാര്യേജുകളുടെ ഇന്നു മുതലുള്ള െ്രെതമാസ നികുതിയുടെ മൂന്നിലൊന്ന് ഭാഗം ഇളവ് നല്‍കിയുള്ള ഉത്തരവും പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ നോണ്‍ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും കോണ്‍ട്രാക്റ്റ് കാര്യേജുകളുടെയും  ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ 30 വരെയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ (കോണ്‍ട്രാക്റ്റ് കാര്യേജും സ്‌റ്റേജ് കാര്യേജും ഒഴികെ) ഈ ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി മേയ് 15 വരെയും നീട്ടി  ഉത്തരവായി.

2020 മാര്‍ച്ച് 31 വരെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ലഭിക്കുകയോ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷിക്കുകയോ ചെയ്ത വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ ബാധകമായ വര്‍ദ്ധിച്ച നിരക്കിലുള്ള ഒറ്റത്തവണ വാഹന നികുതി ഒഴിവാക്കി ഉത്തരവായിട്ടുണ്ട്.  ഇത്തരം വാഹനങ്ങള്‍ക്ക് കഴിഞ്ഞ മാസം 31 ന് ബാധകമായ നിരക്കില്‍ ഒറ്റത്തവണ നികുതി അടച്ചാല്‍ മതിയാകും. 2020 ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരംഭിച്ച കാലയളവില്‍ വാഹനം ഓടിക്കാന്‍ ഉദ്ദേശിക്കാത്തതും ജി ഫോറം നല്‍കാന്‍ സാധിക്കാത്തതുമായ വാഹനങ്ങളെ സംബന്ധിച്ച് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെങ്കില്‍ പോലും അവയെ നികുതി ചുമത്തുന്നതില്‍ നിന്നും ഒഴിവാക്കും. എന്നാല്‍ അവര്‍ ഏപ്രില്‍ 30ന് മുമ്പ് ഈ വിവരം ബന്ധപ്പെട്ട ആര്‍.ടി. ഓഫീസില്‍ അറിയിക്കണം. അങ്ങനെയുള്ള കാലയളവില്‍ വാഹനം ഓടിയതായി കണ്ടെത്തിയാല്‍ മുഴുവന്‍ നികുതിയും ഈടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത