Kerala

വാഹനമെടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു; വാക്കുതര്‍ക്കം പിടിവലിയില്‍ കലാശിച്ചു: യുവാവ് കാറിടിച്ച് മരിച്ചു, ഡിവൈഎസ്പി ഒളിവില്‍

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ യുവാവ് വാഹനമിടിച്ചു മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ യുവാവ് വാഹനമിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനലാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാര്‍
ഒളിവില്‍ പോയി. 

വണ്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. രാതി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിളയില്‍ ഒരുവീട്ടിലെത്തിയ ഡിവൈഎസ്പിയുടെ വാഹനത്തിന് സമീപം മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തതാണ് അടിപിടിക്ക് കാരണം. 

വാഹനം എടുത്തുമാറ്റാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. വാക്കു തര്‍ക്കം സംഘര്‍ഷമായി. പിടിവലിക്കിടെ റോഡിലൂടെ പോയ ഒരു കാറില്‍ ഇടിച്ച് യുവാവ് വീഴുകയായിരുന്നു. പിന്നാലെ ഡിവൈഎസ്പി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കര എസ്‌ഐ എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതു വഴി മരണം സംഭവിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം