Kerala

'വിഎസിനെ നിങ്ങൾക്ക് തടയാൻ കഴിയുമോ'; പുഞ്ചിരിച്ച് വിഎസ്

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വിഎസ് ഇറങ്ങുമോയെന്ന ചോദ്യത്തിനായിരുന്നു യച്ചൂരിയുടെ ഈ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഎസ് അച്ചുതാനന്ദൻ മുന്നിലിരിക്കെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചു 'വിഎസിനെ നിങ്ങൾക്ക് തടയാൻ കഴിയുമോ'. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വിഎസ് ഇറങ്ങുമോയെന്ന ചോദ്യത്തിനായിരുന്നു യച്ചൂരിയുടെ ഈ പ്രതികരണം. ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നിടത്തെല്ലാം വിഎസ് എത്തുമെന്നും യച്ചൂരി കൂട്ടിച്ചേർത്തപ്പോൾ വിഎസിന്റെ മുഖത്തും ചിരി വിടർന്നു.

ഇന്നലെ വൈകിട്ട് നാലരയോടെയാണു കവടിയാർ ഹൗസിൽ യച്ചൂരി എത്തിയത്. സ്റ്റുഡന്റ്സ് പാർലമെന്റിനെത്തിയ യച്ചൂരി വിഎസിനെ കാണാൻ സമയം കണ്ടെത്തുകയായിരുന്നു. 

ഡൽഹിയിലെ കാലാവസ്ഥ കണക്കിലെടുത്തു കഴിഞ്ഞ രണ്ടു കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്കും വിഎസ് എത്തിയിരുന്നില്ല. അതുകൊണ്ട് ഇവിടെയെത്തിയപ്പോൾ അദ്ദേഹത്തെ വന്നു കണ്ടതാണെന്ന് യച്ചൂരി പറഞ്ഞു. ഇരുവരും ഒരു മണിക്കൂറോളം കൂട്ടിക്കാഴ്ച്ച നടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT