Kerala

വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചു; കേസ്

കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍, വിദേശത്ത് നിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ച് താമസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍, വിദേശത്ത് നിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ച് താമസിച്ചു. വയനാട് മേപ്പാടിയിലുള്ള ഹോം സ്‌റ്റേയിലാണ് മലപ്പുറം സ്വദേശികള്‍ ഒളിച്ച് താമസിച്ചത്. വിദേശത്ത് നിന്ന് വന്നവരാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു . ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്. 
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന  വയനാട് കനത്ത ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേതുപോലെ വരും ദിവസങ്ങളില്‍ ഇവിടെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന സൂചനയുണ്ട്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.

അതേസമയം, എറണാകുളത്ത് നിരീക്ഷണത്തിലിരുന്ന രണ്ടുപേരെ കാണാതായി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുവേലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ദീപാവലി കളറാക്കാൻ സൂര്യയും നസ്‌ലിനും; ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ റിലീസ് തീയതി പുറത്ത്

'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

15 സിക്സ്, 13 ഫോർ... പാക് ബൗളിങിനിട്ട് ഇന്ത്യയുടെ 'തല്ലുമാല'! മുന്നിൽ വച്ചത് കൂറ്റൻ ലക്ഷ്യം

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍