Kerala

വിദേശത്ത് നിന്നെത്തിയത് 50 ലക്ഷത്തിന്റെ സ്വര്‍ണം കാലില്‍ കെട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍

സ്വര്‍ണ മിശ്രിതം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാല്‍മുട്ടിന് താഴെ ഒട്ടിച്ചിരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിദേശത്തു നിന്നെത്തിയ യുവാവ് കാലില്‍ കെട്ടിവെച്ചു കടത്തിയ 50 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കണ്ണൂര്‍ സ്വദേശി ഷഹ്ജാസില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്.

ശനിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് യുവാവ് വന്നത്. സ്വര്‍ണ മിശ്രിതം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാല്‍മുട്ടിന് താഴെ ഒട്ടിച്ചിരിക്കുകയായിരുന്നു. 1.710 കിലോ ഗ്രാം സ്വര്‍ണമിശ്രിതമാണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. സ്വര്‍ണത്തിന് വിപണിയില്‍ 50 ലക്ഷത്തോളം വിലവരും.

ഡെപ്യൂട്ടി കമ്മിഷണര്‍ നിധിന്‍ലാല്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.എന്‍. പന്ത്, ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക് വര്‍ഗീസ്, അഭിനവ്, വിജില്‍, റഹീസ്, ശില്‍പ, രാമേന്ദര്‍, ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം