Kerala

വിദേശത്ത് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മാറി; പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടേത് 

വിദേശത്ത് മരിച്ച യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് സ്ത്രീയുടെ മൃതദേഹം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വിദേശത്ത് മരിച്ച യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് സ്ത്രീയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹമാണ് മാറിയത്. റഫീഖിന്റെ മൃതദേഹത്തിന് പകരം സൗദിയില്‍ നിന്ന് നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരമായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് റഫീക്കിന്റേത് എന്ന പേരില്‍ മൃതദേഹം കോന്നിയിലെ വീട്ടില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മാറിപ്പോയ കാര്യം അറിയുന്നത്. ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണ് പെട്ടിയിലുണ്ടായിരുന്നത്. മൃതദേഹം എംബാം ചെയ്യുന്നതിനിടയില്‍ മാറിപ്പോയതാകാമെന്നാണ് പൊലീസ് പറയുന്നത്. 

ഫെബ്രുവരി 27നാണ് റഫീഖ് മരിച്ചത്. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു റഫീഖ്. റഫീഖിന്റെ മൃതദേഹം എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് പൊലീസ് പറയുന്നത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'