Kerala

വിധി അഭിമാനകരം ; വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നും എഡിജിപി ബി സന്ധ്യ

ജിഷയ്ക്ക് നീതി ലഭിക്കണമെന്ന സമൂഹത്തിന്റെ ആവശ്യം സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജിഷ വധക്കേസിലെ കോടതി വിധിയില്‍ അഭിമാനമുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണ സംഘം മേധാവി എഡിജിപി ബി സന്ധ്യ പ്രതികരിച്ചു. വധശിക്ഷ ലഭിച്ചത് അന്വേഷണസംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം. അന്വേഷണ സംഘത്തിന്റെ മികവാണ് വിധിയില്‍ പ്രതിഫലിക്കുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ട്. 

അന്വേഷണസംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണ്. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുകയാണ്. പ്രൊഫഷണലായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയെന്നതായിരുന്നു തങ്ങളുടെ ദൗത്യം. അത് പൂര്‍ണമായും ചെയ്തു എന്നാണ് വിശ്വാസം. അതേസമയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് കോടതി വിധിയെന്നും എഡിജിപി പറഞ്ഞു. 

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അന്വേഷണസംഘം കേസ് സമര്‍ത്ഥമായി അന്വേഷിക്കുകയും, അത് പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജിഷയ്ക്ക് നീതി ലഭിക്കണമെന്ന സമൂഹത്തിന്റെ ആവശ്യം സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

'ആര്‍എസ്എസ് രാഷ്ട്രീയ സറണ്ടര്‍ സംഘ്''; നാഗ്പൂരില്‍ വ്യാജദേശീയത, അമേരിക്കയില്‍ അടിമത്തം; രാഹുല്‍ ഗാന്ധി

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

SCROLL FOR NEXT