Kerala

വിന്‍സെന്റിനെതിരേ കുരുക്കു മുറുകുന്നു; സമാനമായ മറ്റൊരു കേസിലും അന്വേഷണം 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എംഎല്‍എ വിന്‍സെന്റിനെതിരേ കുരുക്കു മുറുകുന്നു. 20 വര്‍ഷം മുമ്പുള്ള സമാനമായ മറ്റൊരു കേസിലും വിന്‍സെന്റിനെതിരേ അന്വേഷണം നടത്തും. 20 വര്‍ഷം മുമ്പ് കന്യാസ്ത്രീയാകാന്‍ എത്തിയ യുവതിയെ വിവാഹ വാഗ്ധാനം നല്‍കി വഞ്ചിച്ചെന്ന ആരോപണമാണ് പോലീസ് അന്വേഷിക്കുക. വിന്‍സെന്റിനെ കസ്റ്റഡില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും. ഇതുമായി ബന്ധപ്പെട്ടുള്ള അവസാന തീരുമാനം നാളെ ചേരുന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ എടുക്കും.

അതേസമയം, വനിതാ നേതാക്കളില്‍ നിന്നുള്‍പ്പടെ വിന്‍സെന്റിനെതിരേ നടപടിയെടുക്കണമെന്നാവശ്യം ശക്തമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലുള്ള സ്ഥാനങ്ങളില്‍ നിന്നും വിന്‍സെന്റിനെതിരേ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. ആരോപണം തെളിയുന്നതു വരെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

SCROLL FOR NEXT