Kerala

വിമാനത്താവളം വഴി രണ്ടര കിലോ സ്വർണ്ണം കടത്തി; ആലപ്പുഴ സ്വ​ദേശിനി കസ്റ്റംസ് പിടിയിൽ, അറസ്റ്റിലായത് മൂന്ന് മാസങ്ങൾക്ക് ശേഷം 

ദുബായിയിൽ നിന്ന നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വർണ്ണക്കടത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിലായി. ആലപ്പുഴ സ്വ​ദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. ദുബായിയിൽ നിന്ന നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വർണ്ണകടത്ത്. കസ്റ്റംസ് ഇന്റലിജൻസാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. 

രണ്ടര മാസം മുന്‍പാണ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. എന്നാല്‍ ഇത് ആരാണ് ടൊയ്‌ലറ്റില്‍ വച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരെയടക്കം സംശയിച്ച സംഭവത്തില്‍ അന്ന് വിമാനയാത്ര നടത്തിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം നടത്തുകയായിരുന്നു. 

യാത്രക്കാരില്‍ സ്ഥിരമായി വിമാനത്താവളത്തിലെത്തുന്നവരെ തരംതിരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി. ഇതാണ് ശ്രീലക്ഷ്മിയിലേക്ക് എത്തിച്ചത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ദുബായിയിലേക്ക് മടങ്ങിയ ഇവര്‍ ഇന്ന് രാവിലെ തിരികെ കേരളത്തിലേക്ക് വരുന്നതിനിടെയാണ് അറസ്റ്റിലായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം