Kerala

വില്ലനായി പെരുമ്പാമ്പ്; മാന്‍ കുഞ്ഞിനെ പാതി വിഴുങ്ങി, ബഹളംവച്ച് ജനം

 ആളുകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് മാന്‍ കുഞ്ഞിനെ പാമ്പ് പുറന്തളളി.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറ്റിയാടി മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടില്‍ പുള്ളിമാന്‍കുട്ടിയെ പാതി വിഴുങ്ങി പെരുമ്പാമ്പ്.  ആളുകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് മാന്‍ കുഞ്ഞിനെ പാമ്പ് പുറന്തളളി. പക്ഷേ മാന്‍കുട്ടി ചത്തു. 

തൃക്കൈപറമ്പ് ക്ഷേത്രത്തിനടുത്തായി വനഭൂമിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം.മാന്‍കുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി പാതിയോളം അകത്താക്കിയ നിലയിലാണ് ആളുകള്‍ കാണുന്നത്. തുടര്‍ന്ന് ബഹളമുണ്ടാക്കിയപ്പോള്‍ പുള്ളിമാന്‍കുട്ടിയെ പുറന്തള്ളിയ ശേഷം പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. സ്ഥലത്തെത്തിയ വനപാലകര്‍ നാട്ടുകാരുടെ സഹായത്തോടെ മാന്‍കുഞ്ഞിന്റെ ജഡം കുഴിച്ചുമൂടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍