ഫയല്‍ ചിത്രം 
Kerala

വില്ലേജില്‍ 1000 രൂപയ്ക്ക് മുകളില്‍ നികുതി ഇനി ഇ-പോസ് മെഷീന്‍ വഴി മാത്രം

ജൂണ്‍ മുതല്‍ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ ഇ-ട്രഷറി സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നികുതിദായകരില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ പരമാവധി എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇ-പോസ് മെഷീന്‍ വഴി നടത്താന്‍ ഉത്തരവ്. ജൂണ്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ ഇ-ട്രഷറി സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇനി മുതല്‍ ഇ-പോസ് മെഷീന്‍ വഴി നടത്തിയാല്‍ മതിയെന്ന് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ജനോപകാരപ്രദമായ രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകളെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതികളും ഫീസുകളും കറന്‍സിരഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ റവന്യൂ ഓഫീസുകളിലെ ഭരണസംവിധാനം വേഗത്തിലാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT