Kerala

വിവാഹദിനത്തിൽ വധു ബ്യൂട്ടി പാർലറിലേക്ക്, കാമുകനൊപ്പം ഒളിച്ചോട്ടം; വൈകിട്ട് വിവാഹം 

പ്രണയത്തിലാണെന്ന വിവരം പെൺകുട്ടി നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  വിവാഹദിനത്തിൽ രാവിലെ ബ്യൂട്ടി പാർലറിൽ ഒരുങ്ങാൻ പോയ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്‌ ഒരുങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ബ്യൂട്ടി പാർലറിനു സമീപം കാത്തുനിന്ന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 

പ്രണയത്തിലാണെന്ന വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കാമുകനൊപ്പം ഇറങ്ങിപ്പോകാൻ പെൺകുട്ടി തീരുമാനിച്ചത്. 

ഒളിച്ചോടിയ വിവരം അറിഞ്ഞതോടെ പെൺവീട്ടുകാർ സംഭവം വരന്റെ വീട്ടിൽ അറിയിച്ചു. പിന്നീട് പെൺകുട്ടിയെയും കാമുകനെയും തിരഞ്ഞുപിടിച്ച് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. ഇന്നലെ വൈകിട്ടായിരുന്നു ഇവരുടെ വിവാഹം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT