Kerala

വിവാഹവീട്ടില്‍ പാട്ടുപാടാനെത്തിപ്പോള്‍ പരിചയപ്പെട്ടു: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഗായകനും വീട്ടമ്മയും അറസ്റ്റില്‍

വിവാഹവീട്ടില്‍ പാട്ടുപാടാന്‍ എത്തിയപ്പോഴാണ് ഷമ്മാസ് യുവതിയുമായി പരിചയത്തിലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഗായകനേയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു.  കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരുടേയും പങ്കാളികളുടെ പരാതിയിലാണ് പൊലീസ് നടപടി.

വിവാഹവീട്ടില്‍ പാട്ടുപാടാന്‍ എത്തിയപ്പോഴാണ് ഷമ്മാസ് യുവതിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ഫോണ്‍നമ്പറുകള്‍ കൈമാറുകയും പ്രണയത്തിലാവുകയും ചെയ്തു. പരിചയപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മക്കളെയും കുടുംബത്തേയും ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടിയത്. 

ആഗസ്റ്റ് 30 തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍