Kerala

വിവാ​ഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പഞ്ചായത്തം​ഗം അറസ്റ്റിൽ

വിവാ​ഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പഞ്ചായത്തം​ഗം അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ ഫെബിൻ വേങ്ങശ്ശേരി (37)യാണ്  അറസ്റ്റിലായത്. പെരിന്തൽമണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

ഈ വർഷം മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി ഫെബിൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് യുവതി  ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ  ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അവശ നിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT