Kerala

വിശ്വാസത്തില്‍ കോടതിയും സര്‍ക്കാരും ഇടപെടരുത്,നന്‍മ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല; സര്‍ക്കാര്‍ നിലപാടിനോട് വിയോജിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ ഇനി തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ ഇനി തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ക്ഷേത്രത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാര ക്രമങ്ങളില്‍ കോടതിയോ സര്‍ക്കാരോ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസികളുടെ പ്രതിഷേധം ഭരണകൂടവും കോടതിയും മനസ്സിലാക്കണം. ദൈവവിശ്വാസമുള്ളവരും നന്‍മ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെ ശബരിമലയില്‍ പോകില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് എതിരാണ് ഇടതുപക്ഷ എംഎല്‍എ ആയ ഗണേഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലെത്തുന്ന യുവതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സര്‍ക്കാരിന് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ബദല്‍ പരിപാടികളുമായി സിപിഎമ്മും രംഗത്തുണ്ട്. അതിനിടയിലാണ് സര്‍ക്കാര്‍ നിലപാടിന് എതിരായി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?