Kerala

വിഷപ്പുക  കിലോമീറ്ററുകളോളം; ഇന്ത്യാ-വിന്‍ഡീസ് ഏകദിനം പുകയില്‍ മുങ്ങുമോ? ആശങ്കയൊഴിയാതെ ഗ്രീന്‍ഫീല്‍ഡ്

മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡിലെ കളിയെ ബാധിക്കുമോ എന്ന ആശങ്ക തുടരുന്നു. വിഷപ്പുക കിലോമീറ്ററുകളോളം വ്യാപിച്ചേക്കാമെന്ന് വിദഗ്ധര്‍ 

Author : സമകാലിക മലയാളം ഡെസ്ക്


 തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡിലെ കളിയെ ബാധിക്കുമോ എന്ന ആശങ്ക തുടരുന്നു. വിഷപ്പുക കിലോമീറ്ററുകളോളം വ്യാപിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്.

സ്റ്റേഡിയത്തിന് സമീപത്തെ അന്തരീക്ഷ വായുവിനെ പ്ലാസ്റ്റിക്കും മറ്റും കത്തിയ പുക ബാധിച്ചാല്‍ കളി തടസ്സപ്പെട്ടേക്കാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഇതുവരേക്കും ലഭ്യമായിട്ടില്ല. 

ഇന്നലെ രാത്രിയോടെയാണ്  പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റില്‍ തീ പിടിത്തം ഉണ്ടായത്.പ്ലാസ്റ്റിക് വന്‍തോതില്‍ കത്തിയതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?