Kerala

വീടിനുള്ളില്‍ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചു; പതിനെട്ടുകാരന്‍ പിടിയില്‍

വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ പൊലീസ് പിടിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്


ചങ്ങനാശേരി: വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ പൊലീസ് പിടിയില്‍. കുരിശുംമൂട് കൂനന്താനം പുറക്കടവ് കിഴക്കേപ്പറമ്പില്‍ അല്‍ത്താഫ് ഷെരീഫിനെയാണ് ചങ്ങനാശേരി സിഐ പിവി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.

യുവതി  ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തിയെങ്കിലും അല്‍ത്താഫ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി ഡിവൈഎസ്പി എസ് സുരേഷ് കുമാറിനു പരാതി നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിക്ക് അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്