Kerala

വീടിന് മുന്നില്‍ നിന്ന രണ്ടു വയസ്സുകാരന്‍ ഇടിമിന്നലേറ്റ് മരിച്ചു

അമ്മൂമ്മയ്‌ക്കൊപ്പമായിരുന്ന കുട്ടി മുന്‍വശത്തെ വാതിലിനോടു ചേര്‍ന്നു നില്‍ക്കെ മിന്നലേറ്റ് വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : അമ്മൂമ്മയ്‌ക്കൊപ്പം വീടിന് മുന്നില്‍ നിന്ന പിഞ്ചു കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പൂനലൂര്‍ വെഞ്ചേമ്പ് അയണിക്കോട് മേലതില്‍ ശിവവിലാസത്തില്‍ സജിത്തി(സിന്ദീപ്)ന്റെയും നിഷയുടെയും മകന്‍  സൂര്യദേവാണ് (2 വയസ്സ് ) മരിച്ചത്. ശനിയാഴ്ച അഞ്ചരയോടെയാണ് സംഭവം.

കുടുംബവീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്ന കുട്ടി മുന്‍വശത്തെ വാതിലിനോടു ചേര്‍ന്നു നില്‍ക്കെ മിന്നലേറ്റ് വീഴുകയായിരുന്നു. പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാന്ദ്ര സഹോദരിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT