Kerala

വീട് പരിശോധിക്കാനെത്തിയ ആശാവര്‍ക്കര്‍ക്ക് വെട്ടേറ്റു

ഈ സമയം മദ്യലഹരിയിലായിരുന്ന വിനീഷ് അസഭ്യ വര്‍ഷത്തോടെ  വെട്ട് കത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: റീബില്‍ഡ് കേരളയുടെ ഭാഗമായി വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ എത്തിയ ആശാ വര്‍ക്കര്‍ക്ക് വെട്ടേറ്റു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍ ജയകുമാരിക്കാണ് വേട്ടേറ്റത്. പിടിവലിക്കിടെ ഇവരെ ആക്രമിച്ച കല്ലിശ്ശേരി പാറേപുരയില്‍ വിനീഷിനും പരിക്കേറ്റു. 

ജയകുമാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും വിനീഷിനെ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട് നിര്‍മ്മാണത്തിനുള്ള വിനീഷിന്റെ മാതാവിന്റെ അപേക്ഷയെ കുറിച്ച് അന്വേഷിക്കാനാണ് ഓവര്‍സിയര്‍ ധന്യയും, ആശ വര്‍ക്കര്‍ ജയകുമാരിയും കല്ലിശ്ശേരി പാറേ പുരയില്‍ എത്തിയത്. 

ഈ സമയം മദ്യലഹരിയിലായിരുന്ന വിനീഷ് അസഭ്യ വര്‍ഷത്തോടെ  വെട്ട് കത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇരുവരെയും ഉപദ്രവിച്ച ഇയാള്‍ ധന്യയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ച്  വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് തകര്‍ക്കുകയും ഇവരുടെ സ്‌കൂട്ടര്‍ നശിപ്പിക്കുകയും ചെയ്തു. ഇതു തടയാനെത്തിയ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും വിനീഷിന്റെ മുഖത്തും തലയ്ക്കും വെട്ടേറ്റു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ