Kerala

വീട്ടിലിരിക്കുന്നതിന്റെ സമ്മർദ്ദം; മാനസിക വിഷമങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിങ്  

വീട്ടിലിരിക്കുന്നതിന്റെ സമ്മർദ്ദം; മാനസിക വിഷമങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിങ്  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുറത്തിറങ്ങാതെ കഴിയേണ്ടി വരുന്നതിന്റെ ഭാഗമായുണ്ടാകുന്ന മാനസിക വിഷമങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും അ​ദ്ദേഹം പറഞ്ഞു. 

പലരെ സംബന്ധിച്ചും വീട്ടില്‍ ഇരിക്കുക എന്നുള്ളത് പരിചയമുള്ള കാര്യമാകില്ല. തുടര്‍ച്ചയായി വീട്ടില്‍ ഇരിക്കുന്നതുകൊണ്ട് ചിലര്‍ക്ക് മാനസികമായ പ്രശ്‌നങ്ങല്‍ ഉണ്ടായേക്കാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായൊക്കെ ഉള്ളുതുറന്ന് സംസാരിക്കുക. ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠകളുണ്ടെങ്കില്‍ തുറന്ന് സംസാരിക്കുന്നതാണ് നല്ലത്. വീട്ടില്‍ തന്നെ കഴിയുന്നതിന്റെ ഭാഗമായി ചിലര്‍ക്ക് സമ്മര്‍ദ്ദം കൂടാന്‍ ഇടയുണ്ട്. അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ കൗണ്‍സിലിങ്ങിനുള്ള ഓണ്‍ലൈന്‍ സംവിധാനം രൂപപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. വായനക്കായി സമയം ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ആളുകള്‍ എല്ലാവരും വീടുകളില്‍ കഴിയുന്നതുകൊണ്ട് അതിന്റെ ഭാഗമായി വരുന്ന മറ്റു ചില പ്രശ്‌നങ്ങളുണ്ട്. ടോയ്‌ലറ്റുകളുടെ ടാങ്കുകള്‍ നിറഞ്ഞു കവിയുന്ന പ്രശ്‌നം. അതു കുടിവെള്ളത്തെ പോലും ദോഷകരമായി ബാധിച്ചുവെന്നു വരും. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ നിര്‍മാര്‍ജന രീതികള്‍ സ്വീകരിക്കണം. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT