Kerala

വീട്ടിലെ വാട്ടർ ടാങ്കിൽ യുവതി മരിച്ചനിലയിൽ; ദുരൂഹത

വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂർ; വീട്ടിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എടമുട്ടത്ത്  പ്രജീഷിന്റെ ഭാര്യ സോണിയ (25) ആണു മരിച്ചത്. അഴീക്കോട് ചുങ്കത്താണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനു പിറകിലെ നാലു റിങ്ങുകളുള്ള വെള്ള ടാങ്കിൽ മുങ്ങിയ നിലയിൽ സോണിയയെ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ യുവതിയുടെ മരണത്തിൽ സംശയം ഉന്നയിച്ച് അച്ഛൻ രം​ഗത്തെത്തി.  പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കരിക്കും.  അലൻ ഈശ്വർ മകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT