Kerala

വീട്ടുകാർ ആശുപത്രിയിൽ പോയപ്പോൾ വീടു കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് 45 പവൻ 

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണം കവര്‍ന്നു. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം. ചാലക്കുടിയിലാണ് സംഭവം. പ്രവാസിയായ ജോണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തിൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സം​ഘം അന്വേഷണം ആരംഭിച്ചു. 

ജോണിയുടെ ഭാര്യ ഷൈനിയും മകനുമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ പോയ ഇവർ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് പരാതി. 
 
വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനകൾ നടത്തി. വീട്ടുകാരുമായി അടുത്ത ബന്ധമുളളവരായിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടുകാർ ആശുപത്രിയിൽ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍