Kerala

വീണ്ടും അടച്ചിടുമോ ?; പ്രത്യേക മന്ത്രിസഭായോ​ഗം ഇന്ന് ; യോ​ഗം വീഡിയോ കോൺഫറൻസിലൂടെ

മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ  ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ആലോചിക്കാനായി പ്രത്യേക മന്ത്രിസഭായോ​ഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭായോ​ഗം ചേരുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓൺലൈൻ വഴി മന്ത്രിസഭായോ​ഗം ചേരുന്നത്. 

മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ  ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമോ എന്നതിൽ മന്ത്രിസഭ തീരുമാനമെടുക്കും. സംസ്ഥാനത്ത് സ്വീകരിക്കേണ്ട തുടർ നടപടികളും യോ​ഗം ചർച്ചചെയ്യും. 

അതേസമയം സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്നാണ് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോ​ഗത്തിൽ ഉണ്ടായത്. ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ സ്ഥിതി​ഗതികൾ രൂക്ഷമായാൽ വീണ്ടും അടച്ചിടാൻ മടിക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. 

നേ​ര​ത്തെ കോ​വി​ഡ് മൂ​ലം നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യി​രു​ന്നു. നിയമസഭാ സമ്മേളനം മാറ്റിയ സാഹചര്യത്തിൽ ധവബിൽ പാസ്സാക്കുന്നതിന് ഓർഡിനൻസ് പുറത്തിറക്കുന്നത് അടക്കം മന്ത്രിസഭായോ​ഗം തീരുമാനമെടുക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം