Kerala

വീണ്ടും അഴിഞ്ഞാടി പൊലീസ്; ക്രൂരമര്‍ദ്ദനത്തില്‍ ഓട്ടോ ഡ്രൈവറുടെ കേള്‍വിശക്തി നഷ്ടമായി

വടകര ചോമ്പാലയിലെ ഓട്ടോ ഡ്രൈവറെയാണ് ചോമ്പാല എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചത്. യാതൊരു കാരണവുമില്ലാതെയാണ് 57 കാരനായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറിയിട്ടും സംസ്ഥാനത്ത് പൊലീസ് മര്‍ദ്ദനത്തിന് കുറവില്ല. വടകര ചോമ്പാലയിലെ ഓട്ടോ ഡ്രൈവറെയാണ് ചോമ്പാല എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചത്. യാതൊരു കാരണവുമില്ലാതെയാണ് 57 കാരനായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.

സംഭവത്തെ പറ്റി സുബൈര്‍ പറയുന്നത് ഇങ്ങനെ:  ഓട്ടോയില്‍ കയറിയ യുവതിയുമായി ഓട്ടം പോകവെ ഓട്ടോ മറ്റൊരു വണ്ടിയെ തട്ടിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയപ്പോള്‍ കാര്യങ്ങള്‍ ഒന്നും തന്നെ തിരക്കാതെ തന്റെ വണ്ടിയാണ് ഇടിച്ചിട്ടത് എ്ന്നു പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സുബൈര്‍ കുഴഞ്ഞ് വീണെങ്കിലും എസ്‌ഐ മര്‍ദ്ദനം തുടരുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സഹപൊലീസുകാര്‍ അവശനിലയിലായ സുബൈറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച സുബൈറിനെ കേള്‍വി ശക്തിയുടെ 70 ശതമാനം നഷ്ടമായതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എസ്‌ഐക്കെതിരെ സുബൈര്‍ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയാണെന്നും സുബൈര്‍ പറയുന്നു. ഡ്യൂട്ടിയിലല്ലാത്ത സമയത്തായിരുന്നു മര്‍ദ്ദനമെന്നും പരാതിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT