Kerala

വീണ്ടും സിനിമാ തര്‍ക്കം; മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള സിനിമകള്‍ പിന്‍വലിച്ചു

തീയറ്ററുകളില്‍ നിറഞ്ഞ് ഓടിയിരുന്ന ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈയാഴ്ച റിലീസ് ചെയ്ത പുതിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത വീണ്ടും സിനിമാ തര്‍ക്കം. തീയറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വിതരണക്കാര്‍ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് പിന്‍വലിച്ചു. തീയറ്ററുകളില്‍ നിറഞ്ഞ് ഓടിയിരുന്ന ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈയാഴ്ച റിലീസ് ചെയ്ത പുതിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല.

ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ കളക്ഷന്റെ അറുപതു ശതമാനം, രണ്ടാമത്തെ ആഴ്ച 55 ശതമാനം, മൂന്നാ്മത്തെ ആഴച 50 ശതമാനം എന്നിങ്ങനെയാണ് മള്‍ട്ടിപ്ലക്‌സുകള്‍ ഒഴികെയുള്ള ചിത്രങ്ങള്‍ നല്‍കുന്ന തിയറ്റര്‍ വിഹിതം. മള്‍ട്ടിപ്ലക്‌സുകളില്‍ ഇത് 55 ശതമാനം, 45 ശതമാനം, 35 ശതമാനം എന്നിങ്ങനെയാണ്. ഇതു തുടരാനാവില്ലെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്്.

വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് ചിത്രങ്ങള്‍ പിന്‍വലിച്ചതായി നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഈയാഴ്ച റിലീസ് ചെയ്ത ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്കു നല്‍കിയിട്ടില്ല. മള്‍ട്ടിപ്ലക്‌സുകളില്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ വിഹിതം കുറച്ചുനല്‍കുന്നത്. 

മള്‍ട്ടിപ്ലക്‌സുകളില്‍ ഇല്ലെങ്കില്‍ പോലും സിനിമ കാണാന്‍ ജനങ്ങള്‍ തിയറ്ററില്‍ എത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടനാ നേതാവ് എം രഞ്ജിത് പറഞ്ഞു. എത്ര ദിവസം നീണ്ടാലും തിയറ്റര്‍ വിഹിതം കൂട്ടാതെ മള്‍ട്ടിപ്ലക്‌സുകള്‍ക്കു ചിത്രം നല്‍കില്ലെന്ന് രഞ്ജിത് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി