Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊല : സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി  ബാലകൃഷ്ണന്‍

കോൺഗ്രസ്‌ നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്‌ സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന്‌ കഴിയും. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ മികവ്‌ കേരള പൊലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിലാണ്  കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്. 

വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് തിരുവോണ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‌ അറസ്റ്റിലായവർ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവർത്തകരോ ആണ്‌. കേസിൽ പ്രതികളായി വരാൻ സാധ്യതയുള്ള കോൺഗ്രസ്‌ നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്‌ സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്‌.

രക്തസാക്ഷികളെ വ്യക്തിഹത്യചെയ്‌തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ്‌ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ്‌ നേതാക്കൾ നടത്തുന്നത്‌. ഇതിനു പുറമെ മഹിളാ നേതാവിന്റെ വീട്‌ മകനെക്കൊണ്ട്‌ അർധരാത്രി കല്ലെറിഞ്ഞ്‌ ഗ്ലാസ്‌ തകർത്ത്‌ ‘മാർക്‌സിസ്റ്റ്‌ ആക്രമണ’ വ്യാജകഥ സൃഷ്ടിച്ചു. അതിന്‌ ഉമ്മൻചാണ്ടിയുടെ ഒത്താശയും ഉണ്ടായി. കോവിഡിനെതിരായ പ്രവർത്തനങ്ങളെയും സർക്കാരിന്റെ നൂറുദിന പരിപാടിയെയും അട്ടിമറിക്കാൻ കോൺഗ്രസ്‌ അനുകൂല സർക്കാർ ഉദ്യോഗസ്ഥരെ ‘അഞ്ചാംപത്തി’കളാക്കാനുള്ള കെപിസിസി ആഹ്വാനം ജീവനക്കാർ തള്ളുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT